Uncategorized

നിഴലുകൾ

വെളിച്ചത്തിലേക്ക് നടന്നു നീങ്ങിയപ്പോൾ എന്റെ പുറകിൽ സൃഷ്ടിക്കപ്പെട്ട കറുത്ത രൂപങ്ങൾ, നിഴലുകൾ…. അവർ എപ്പോഴും എന്നെ പിൻതുടർന്നു കൊണ്ടേയിരുന്നു… “അതെ, നീ ഇല്ലാതാവുമ്പോൾ നഷ്ടമാവുന്നത് ആ കറുത്ത രൂപങ്ങൾ മാത്രമാണ്. വെളിച്ചത്തെ തടഞ്ഞു നിർത്തിയ നിന്റെ ശരീരം സൃഷ്ടിച്ച ഇരുണ്ട രൂപങ്ങൾ മാത്രം.നീ സൃഷ്ടിച്ച അടയാളങ്ങൾ നിന്നെ പിൻതുടർന്ന ആ ഇരുണ്ട രൂപങ്ങൾ മാത്രമാണ്…” “അപ്പോൾ, എന്റെ എഴുത്തുകൾ…..” “ഹ ഹ …. നിന്റെ എഴുത്തുകൾ … അവയുടെ സ്ഥാനം ചവറ്റുകുട്ടയിലല്ലേ. പരസ്പര ബന്ധമില്ലാതെ കെട്ടുപിണഞ്ഞ് കിടക്കുന്ന…… Continue reading നിഴലുകൾ

story

വാക

തറയിലെ മണൽത്തരികളെ തള്ളിനീക്കികൊണ്ട് അവർ ഒന്നിനു പുറകെ ഒന്നായി പുറത്തേക്ക് വന്നു തുടങ്ങി .ഒരു വലിയ തീവണ്ടിയുടെ ബോഗികൾ പോലെ ആ കുഞ്ഞുറുമ്പുകൾ പരേഡ് തുടങ്ങി .മണൽ തരികൾക്കിടയിൽ പതുങ്ങിയിരുന്ന ഒരു പഞ്ചസാര തരിയെ അവർ കാണാതെ പോയി .വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഈ കുഞ്ഞു പഞ്ചസാര മണിയെ വേണ്ടെന്ന് വെച്ചതാവാം.കൈ വിരലുകൾകൊണ്ട് ഞാൻ അവരുടെ വഴികൾ മായ്ച്ച് കളഞ്ഞു .അവ വഴിതെറ്റി സഞ്ചരിക്കാൻ തുടങ്ങി .വീണ്ടും അതേ വഴികളിൽ തന്നെ തിരിച്ചെത്തി. വഴിതെറ്റി പോയ ഒരെണ്ണത്തിന്… Continue reading വാക

Uncategorized

പ്രണയം

നീയല്ലേ  നിലാവുകളെ  പ്രണയിക്കാൻ  പഠിപ്പിച്ചത് . നിലാവുകളിൽ  , പുകയിലകൾക്കിടയിൽ  തടവിലാക്കപ്പെട്ട  പുക ചുരുളുകൾ  സ്വാതന്ത്രമാക്കപ്പെട്ടു .ഐസ് ക്യൂബുകൾ  മദ്യക്കുപ്പികളിൽ അലിഞ്ഞു  ചേർന്നു. നിന്റെ ഓർമ്മകൾ വീണ്ടും എന്നോട് സംവദിക്കുന്നു . നമ്മുടെ  സ്വകാര്യതയിലേക്ക്  മറ്റാരും കടന്നുവരാതിരിക്കാൻ  നാം  തീർത്ത  മതില്കെട്ടുകൾ  മാത്രമായിരുന്നില്ലെ   പ്രണയം . അതെ , എനിക്കറിയാവുന്ന എന്നെ  ഞാനും  നീയും  മാത്രമുള്ള  സ്വകാര്യതയിലേക്ക്  തുറന്നു വെക്കാനുള്ള  മനസിന്റെ  പ്രവണതയായിരുന്നു  പ്രണയം . എന്റെ ശെരികൾക്ക്  വഴിതെറ്റിപോയിരിക്കുന്നു. നാം  കണ്ട  സ്വപ്‌നങ്ങൾ  എന്നിൽ നിന്നും …… Continue reading പ്രണയം

Uncategorized

തീവ്രം

ആ  കറുത്ത  ബൂട്ടുകൾ  കാട്ടുപാത  കയറിയിരിക്കുന്നു. ആയുധധാരികളായ ആ കാക്കിക്കുപ്പായക്കാരുടെ കുളമ്പടി ശബ്ദം കാട്ടു വഴികൾ മുഴുവൻ  മുഴങ്ങി കേൾക്കുന്നു . അവർ  ആ  ആദിവാസി  ഊരിന്  അടുത്തെത്തി. ബൂട്ടുകൾ  കൊമ്പൻ കല്ല്  ചാടി കടക്കുന്ന  ശബ്ദമാണ്  ആ കേൾക്കുന്നത് .അവർ  കോളനി കയറിയിരിക്കുന്നു .അവരുടെ നടത്തം ആ കുടിലുകളെ  പ്രകമ്പനം കൊള്ളിച്ചു .അർധ നഗ്നരായ ചില ഇരുണ്ട രൂപങ്ങൾ അവരെ ഭീതിയോടെ  നോക്കി നിന്നു . വിറക് കൊള്ളി പോലുള്ള രൂപങ്ങൾ ഓടിയൊളിച്ചു .വെള്ളവും വെളിച്ചവും …… Continue reading തീവ്രം

Uncategorized

ദിയ

” ടൊ താൻ അതൊന്ന് വായിച്ചേ ”.അയാൾ തന്റെ കയ്യിലിരിക്കുന്ന ഡയറിയിലെ അവസാനമായി എഴുതിയ വരികൾ വായിക്കാൻ തുടങ്ങി . ഇന്നത്തെ രാത്രിക്ക് എന്തോ വല്ലാത്തൊരു അസാധാരണത്വം .മുറിയിലെ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിലേക്ക് എന്റെ കാഴ്ചകൾ ഒതുങ്ങി .പുറത്ത് വല്ലാത്ത ഇരുട്ട് .നഗരത്തിന്റെ നിശ്ശബ്ദതയ്ക്ക് അപവാദമായി തെരുവ് നായകൾ കുരച്ചുകൊണ്ടിരിക്കുന്നു .റോഡരികിലെ പാല പൂത്തിരിക്കുന്നു .അന്തരീക്ഷത്തിൽ എങ്ങും യക്ഷിപ്പാലയുടെ ഗന്ധം നിറഞ്ഞു നിൽക്കുന്നു . മേശയിൽ പരന്നുകിടക്കുന്ന പേപ്പറുകൾക്ക്  മുകളിൽ  അവസാനമായി വായിച്ച പേജുകളിൽ വിശ്രമം കൊള്ളുന്ന…… Continue reading ദിയ

story

സ്വപ്നഗോപുരം 

ഒരുപാട് നേരമായി ഞങ്ങളിങ്ങനെ നടക്കുന്നു. അവർ രണ്ടു പേരും എന്റെ ഇരുവശങ്ങിളിലുമായി .അവരുടെ കൈകളിൽ എന്റെ കൈ മുറുകെ പിടിച്ചിരിക്കുന്നു. എന്റെ കൈകാലുകൾ തളരുന്നു .എങ്ങോട്ടാണെന്നറിയില്ല ഈ യാത്ര .ആദ്യമൊക്കെ ഞാൻ ചോദിച്ചു “അല്ല നമ്മളെങ്ങോട്ടാ ഈ പോകുന്നേ ” .അവരെന്തോ മറുപടി തന്നു .എനിക്കൊന്നും മനസിലായില്ല ,വീണ്ടും ചോദിച്ചു ” നീ ഞങ്ങളുടെ കൈ പിടിച്ച് നടന്നാൽ മതി, എല്ലാം നിനക്ക് വേണ്ടിയാണ് ” . ഇത്രമാത്രം എനിക്ക് മനസിലായി. പിന്നെയും അവരെന്തെക്കെയോ പറഞ്ഞു എനിക്കൊന്നും…… Continue reading സ്വപ്നഗോപുരം